കുട്ടനാട്: തങ്ങളുടെ അനുവാദം വാങ്ങി ബന്ധുവീട്ടിലേക്കു പോയ മക്കൾ വെള്ളപുതച്ച് ആംബുലൻസിൽ മടങ്ങിയെത്തിയപ്പോൾ ഹൃദയംപൊട്ടുന്ന വേദനയോടെ നിലവിളിച്ച ആ മാതാപിതാക്കളെ ആശ്രയിക്കാനാവാതെ നാടൊന്നാകെ വിതുമ്പി.
തലവടി നടുവിലേമുറി തണ്ണൂവേലിൽ വീട്ടിലെ ഇന്നലത്തെ കാഴ്ച ആരുടെയും കരളലിയിക്കുന്നതായി. സുനിൽ-അർച്ചന ദമ്പതികളുടെ മക്കളായ മിഥുനും നിമിലും അമ്പലപ്പുഴയിലുള്ള ഇളയച്ചന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം കാറിൽ തിരികെ വരുന്നതിനിടെ തിരുവല്ല റോഡിൽ പച്ച കൈതമുക്ക് ജംഗ്ക്ഷന് സമീപം കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഇരുവരും തൽക്ഷണം മരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിലെത്തിച്ചത്. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി.