s

ചേർത്തല:കടക്കരപ്പള്ളിയിലും പട്ടണക്കാട്ടുമായി 12പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.കടക്കരപ്പള്ളിയിൽ എട്ടും പട്ടണക്കാട് നാലുപേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയത്.പളളിത്തോട്ടിൽ പുതിയ പോസി​റ്റീവ് കേസുകൾ റിപ്പോർട്ടുചെയ്തിട്ടില്ല.താലൂക്കിലാകെ ഇന്നലെ 18സമ്പർക്ക കേസുകളാണ് സ്ഥിരീകരിച്ചത്.എഴുപുന്നയിലെ സമുദ്റോത്പ്പന്നശാലയിലെ ജിവനക്കാരുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എഴുപുന്ന,കുത്തിയതോട്,വയലാർ സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു.താലൂക്ക് ആശുപത്രിയിലെ ചേർത്തല സ്വദേശിയായ ആരോഗ്യ പ്രവർത്തകയുടെ ഫലവും പോസി​റ്റീവായി.ഇവർ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നതിനാൽ സമ്പർക്കമുണ്ടായിട്ടില്ലെന്നാണ് വിവരം.

220 തൊഴിലാളികളുടെ ഫലം നെഗറ്റീവ്

അരൂർ: അരൂർ വ്യവസായ കേന്ദ്രത്തിലെ ബ്രെഡ് നിർമ്മാണ കമ്പനിയിലെ 220 തൊഴിലാളികൾക്ക് നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവ് ആയതോടെ ആശങ്ക ഒഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് കമ്പനിയിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. താല്ക്കാലികമായി അടച്ച കമ്പനിയുടെ മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് സ്ഥാപനത്തിലെ മുഴുവൻ തൊഴിലാളികളെയും കോവിഡ് ടെസ്റ്റിനു വിധേയമാക്കിയത് . അതേ സമയം, അരൂർ പഞ്ചായത്തിൽ വീണ്ടും പുതിയ രണ്ട് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അരൂർ പഞ്ചായത്തിൽ ഇന്നലെ വരെ ആകെ 10 പേർക്കാണ് കൊവിഡ് ബാധിച്ചത്.