മാന്നാർ : പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയുടെ നേതൃത്വത്തിൽ ഹോസ്പിറ്റലിനു മുന്നിലുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാർക്ക് ഫേസ് ഷിൽഡ് വിതരണം ചെയ്തു. ആശുപത്രി സി.ഇ.ഒ ഫാദർ എം സി പൗലോസ് ഡ്രൈവർ രാജുവിന് ഷീൽഡുകൾ കൈമാറി. ഡോ.എബിൻ വർഗീസ് ഫേസ് ഷിൽഡ് ഉപയോഗം സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ നൽകി.