മാന്നാർ : ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത 13 വിദ്യാർത്ഥികൾക്ക് പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കന്ററി സ്‌കൂൾ സൗജന്യമായി ടിവി വിതരണം ചെയ്തു. മാനേജർ വി.എസ് ഉണ്ണികൃഷ്ണപിള്ള വിതരണോദ്ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സ്മിത എസ്.കുറുപ്പ് , സ്വാമി വിവേകാനന്ദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ചന്ദ്രചൂഢൻ നായർ, രാജൻ മൂലവീട്ടിൽ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ജി.കൃഷ്ണകുമാർ , വാർഡ് മെമ്പർമാരായ രാധാകൃഷ്ണൻ , ആശ വി. നായർ, സ്റ്റാഫ് സെക്രട്ടറി ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.