ചേർത്തല:ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്റണങ്ങളുടെ വീർപ്പുമുട്ടലുകൾക്കിടയിൽ അർത്തുങ്കൽ തീരത്ത് പുഴുക്കളുടെ ശല്യം ഭീഷണിയാകുന്നു.ചെറിയ പുഴുക്കൾ വീടുകളിൽ നിറഞ്ഞിരിക്കുകയാണ്.പലരും വീടുവിടേണ്ട അവസ്ഥയിലാണ്.ഇതിന്റെ ഉറവിടം വ്യക്തമായിട്ടില്ല.തീരത്തെ നൂറുകണക്കിന് വീടുകളിൽ പുഴുക്കളുടെ ശല്യമുണ്ട്.
പഞ്ചായത്തിലും ആരോഗ്യവകുപ്പിലും അറിയിച്ചെങ്കിലും പുഴു ശല്യത്തിനു പരിഹാരംകാണാനായിട്ടില്ല.