മാവേലിക്കര : തഴക്കര പഞ്ചായത്ത് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ യോഗത്തിൽ പങ്കെടുത്ത ആർ.രാജേഷ് എം.എൽ.എ ഉൾപ്പെടെ 19 പേർ ക്വാറന്റൈനിൽ പ്രവേശിച്ചു. തഴക്കര പഞ്ചായത്തിൽ 2 ദിവസം മുമ്പ് നടന്ന കൊവിഡ് അവലോകന യോഗത്തിൽ ഈ പഞ്ചായത്ത് അംഗം പങ്കെടുത്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷ്, വൈസ് പ്രസിഡന്റ് എസ്.അനിരുദ്ധൻ, അംഗങ്ങളായ എസ്.അഷ്റഫ്, മനു ഫിലിപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 19 പേരാണ് ഹോം ക്വാറന്റൈനിൽ കഴിയുന്നത്.