ആലപ്പുഴ:മാവേലിക്കര താലൂക്കിലെ തഴക്കര ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡ് കണ്ടെയിൻമെന്റ് സോണായി ജില്ല കളക്ടർ പ്രഖ്യാപിച്ചു.

വാർഡിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യ സഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്റണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും. അവശ്യ / ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രം രാവിലെ എട്ട് മണി മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പി.ഡി.എസ്.) രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും പ്രവർത്തിക്കാം.

പുളിങ്കുന്നിനെ ഒഴിവാക്കി

കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ 14,15 വാർഡുകൾ ഒഴികെയുള്ള മ​റ്റ് വാർഡുകൾ, കാർത്തികപ്പള്ളി താലൂക്കിലെ കരുവാ​റ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ്, മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 5,13 വാർഡുകൾ എന്നിവ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.