ആലപ്പുഴ: കനാൽവാർഡ് ചന്തക്കടവിൽ തീരപ്രദേശത്ത് കടൽപ്പന്നിയുടെ ജഡം കരയ്ക്കടിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. പന്നിയുടെ വായിൽ കുരുങ്ങിയ നിലയിൽ പ്ലാസ്റ്റിക് കയറുണ്ടായിരുന്നതായി കൗൺസിലർ ടി. പ്രദീപ് കുമാർ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് കാഞ്ഞിരംചിറ ഭാഗത്ത് കരയ്ക്കടിഞ്ഞ കടൽപ്പന്നിയുടെ ജഡമാണോ ഇതെന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ജീവനക്കാർ എത്തി കുഴിച്ചു മൂടി. കഴിഞ്ഞയാഴ്ച്ച കുട്ടികളുടെ പാർക്കിന് സമീപം കടൽത്തീരത്ത് ദിവസങ്ങൾ പഴക്കമുള്ള ഡോൾഫിന്റെ ജഡമടിഞ്ഞിരുന്നു.