s

30 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ആലപ്പുഴ: മൂന്നു ഐ.ടി.ബി.പി ഉദ്യോഗസ്ഥരും ആറ് സ്ത്രീകളും ഉൾപ്പെടെ ഇന്നലെ 46 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 647ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച 11 പേർ വിദേശത്ത് നിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നലെ 70പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ ജില്ലയിൽ രോഗമുക്തരായവരുടെ ആകെ എണ്ണം 439 ആയി.

സൗദിയിൽ നിന്നും എത്തിയ പട്ടണക്കാട് സ്വദേശി(24), ദുബായിൽ നിന്നും എത്തിയ മാവേലിക്കര സ്വദേശി(54), ദമാമിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശി(41), റഷ്യയിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനി(20), അബുദാബിയിൽ നിന്നും എത്തിയ പള്ളിപ്പാട് സ്വദേശി(46), ഒമാനിൽ നിന്നും എത്തിയ മുതുകുളം സ്വദേശിനി(40), ദുബായിൽ നിന്നും എത്തിയ പത്തിയൂർ സ്വദേശി(54), ദുബായിൽ നിന്നും എത്തിയ ഹരിപ്പാട് സ്വദേശി(43), സൗദിയിൽ നിന്നും എത്തിയ അമ്പലപ്പുഴ സ്വദേശി(29), ഖത്തറിൽ നിന്നും എത്തിയ ചുനക്കര സ്വദേശി(55), ദുബായിൽ നിന്നും എത്തിയ നൂറനാട് സ്വദേശി(32), ഡൽഹിയിൽ നിന്നും എത്തിയ തിരുവിഴ സ്വദേശി(47), ഡൽഹിയിൽ നിന്നും എത്തിയ ദേവികുളങ്ങര സ്വദേശിനി(28),ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച രണ്ട് കലവൂർ സ്വദേശികൾ, പട്ടണക്കാട്, പള്ളിത്തോട് സ്വദേശികൾ, കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച ഏഴ് കായംകുളം സ്വദേശികൾ, എഴുപുന്ന സീ ഫുഡ് ഫാക്ടറി യുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച ചന്തിരൂർ, തുറവൂർ സ്വദേശിനികൾ, രോഗം സ്ഥിരീകരിച്ച ചെട്ടികാട് സ്വകാര്യ ലാബിലെ ജീവനക്കാരിയുടെ സമ്പർക്ക പട്ടികയിലുള്ള എട്ട് കലവൂർ സ്വദേശികൾ, ചികി്തസയിലുള്ള ചുനക്കര സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 49 വയസുള്ള നൂറനാട് സ്വദേശിനി, രോഗം സ്ഥിരീകരിച്ച ആറാട്ടുപുഴ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള രണ്ട് ആറാട്ടുപുഴ സ്വദേശികൾ, കടക്കരപ്പള്ളി സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള രണ്ട് തുറവൂർ സ്വദേശികൾ, അമ്പലപ്പുഴ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള മൂന്ന് ആലപ്പുഴ സ്വദേശികൾ, കായംകുളം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 30 വയസുള്ള കായംകുളം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.


നിരീക്ഷണത്തിലുള്ളവർ

ആകെ : 6521 പേർ

ആലപ്പുഴ മെഡി. ആശുപത്രിയിൽ: 367

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 30

ആലപ്പുഴ ജനറൽ ആശുപത്രിയിൽ: 2

കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ: 238

പി.എം ആശുപത്രിയിൽ :61