ആലപ്പുഴ:കൊവിഡ് പശ്ചാത്തലത്തിൽ മത്സ്യമേഖലയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കുക,കടലാക്രമണ പ്രതിരോധത്തിനുള്ള തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു .

ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉത്ഘാടനം ചെയ്തു.
വീടുകൾക്ക് മുന്നിൽ മുദ്റാവാക്യങ്ങളടങ്ങുന്ന പ്ലക്കാർഡുകൾ ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.നൂറ് കണക്കിന് മത്സ്യ തൊഴിലാളികൾ പങ്കാളികളായി.