ആലപ്പുഴ: സ്വർണക്കടത്തിന് വാഹന സൗകര്യവും പൊലീസ് എസ്‌കോർട്ടും അടക്കം എല്ലാ സംവിധാനങ്ങളും ഒരുക്കി കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനത്തിനോടനുബന്ധിച്ച് ആലപ്പുഴയിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ . രഞ്ജിത് ശ്രീനിവാസൻ , ജില്ലാ സെൽ കോ ഓർഡിനേറ്റർ ജി.വിനോദ്കുമാർ ജില്ലാ കമ്മിറ്റി അംഗം ആർ.ഉണ്ണികൃഷ്ണൻ , നിയോജക മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത് ഏരിയ പ്രസിഡന്റ് വി.സി.സാബു എന്നിവർ പങ്കെടുത്തു .