ആലപ്പുഴ : പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡിന്റെ സഹായത്തോടെ സംസ്ഥാന തീര ദേശ വികസന കോർപറേഷൻ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിലെ വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വിതരണം ചെയ്യും. പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡിന്റെ സാമൂഹിക ബാധ്യത ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി. സർക്കാർ സ്‌കൂളുകളിലെ 7, 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സൈക്കിൾ വിതരണം. . 18 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്‌കൂളിൽ മന്ത്രി ജി.സുധാകരൻ നിർവഹിക്കും.