dr

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994ാം നമ്പർ മുട്ടം ശാഖ ആവിഷ്കരിച്ച് നടപ്പാക്കുന്ന ശ്രീനാരായണ ശിശുക്ഷേമ പദ്ധതിയുടെ പാസ്ബുക്കും കാർഡും കൈമാറി. ശാഖാ പരിധിയിൽ ജനിക്കുന്ന കുട്ടികളുടെ പേരിൽ ശാഖയിൽ നിന്നും മാസംതോറും 1000 രൂപ വീതം പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കും. 12 മാസം പൂർത്തീകരിച്ച കുട്ടികളുടെ ഈ തുക കിസാൻ വികാസ് പത്ര പദ്ധതിയിൽ നിക്ഷേപിക്കും. ഇങ്ങനെ നിക്ഷേപിച്ച പാസ്ബുക്കും കാർഡും ശാഖയിൽ നടന്ന ചടങ്ങിൽ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് കൈമാറി. യോഗം മുട്ടം ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബി.നടരാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.നന്ദകുമാർ പാസ് ബുക്ക് കൈമറി. വിദ്യാർത്ഥിനിയ്ക്കുള്ള ധനസഹായം യൂണിയൻ കൗൺസിലർ ബി.രഘുനാഥൻ കൈമാറി. മുട്ടം സുരേഷ്, ഗോപാലകൃഷ്ണൻ, ബി.ദേവദാസ്, ഇ.വി.ജീനചന്ദ്രൻ, ആർ.രാജേഷ്, കെ.പി അനിൽ കുമാർ, സി.മഹിളാമണി, ജ്യോതി ജയകുമാർ എന്നിവർ പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.