ആലപ്പുഴ: സെർവർ തകരാർ മൂലം ഇ- പോസ് മെഷീനുകൾ പതിവായി പ്രവർത്തിക്കാത്തത് റേഷൻ കടകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇ-പോസ് സംവിധാനം നിലവിൽ വന്ന് രണ്ടര വർഷം പിന്നിട്ടിട്ടും പ്രശ്നപരിഹാരം കാണാൻ അധികൃതർക്ക് സാധിച്ചിട്ടില്ലെന്ന് റേഷൻ വ്യാപാരികൾ ആരോപിച്ചു. തകരാർ മൂലം കാർഡുടമകളും വ്യാപാരികളും തമ്മിലുള്ള തർക്കം പതിവ് സംഭവമാണ്. അധികാരികളുടെ ഭാഗത്ത് നിന്ന്‌ അടിയന്തര പരിഹാരം കാണണമെന്ന് കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന സെക്രട്ടറി എൻ.ഷിജീർ ആവശ്യപ്പെട്ടു.