sndp-kuttanad

ആലപ്പുഴ : പുളിങ്കുന്ന് പഞ്ചായത്തിലെ 5, 6, 14, 15 വാർഡുകളിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിക്കുന്ന 350 കുടുംബങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി കണ്ണാടി 2349-ാം നമ്പർ ശാഖാ പ്രസിഡന്റ് എം.ആർ.സജീവിനു കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം അഡ്വ.എസ്.അജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി അംഗങ്ങളായ എം.പി.പ്രമോദ്, എ.കെ. ഗോപിദാസ്, ടി.എസ്. പ്രദീപ് കുമാർ, കെ.കെ.പൊന്നപ്പൻ, പി.ബി.ദിലീപ്, രഞ്ചു വി.കാവാലം, ടി.ആർ.അനീഷ്. ഗോകുൽദാസ് ,എം.സുധീരൻ, അനന്തു എസ്എന്നിവർ സംസാരിച്ചു. കെ.പി.സുബീഷ്, സ്വാഗതവും ബീന സാബു നന്ദിയും പറഞ്ഞു