ഹരിപ്പാട്: അതിരൂക്ഷമായ കടൽ ക്ഷോഭം അനുവഭപ്പെടുന്ന മണ്ഡലത്തിലെ കണ്ടെയ്ൻമെന്റ് സോണുകളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരമേഖലയി​ൽ അടിയന്തര സൗജന്യ ഭക്ഷ്യ വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി.തിലോത്തമൻ, ചന്ദ്രശേഖരൻ എന്നിവരുമായി ഫോണിൽ സംസാരിച്ചു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരമേഖലയി​ൽ സൗജന്യ ഭക്ഷണം ഉടൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കിയതായി രമേശ് ചെന്നിത്തല അറിയിച്ചു .