മാവേലിക്കര: തെക്കേക്കര പഞ്ചായത്തിലെ വാത്തികുളം വാർഡ് കോൺഗ്രസ് കമ്മി​റ്റി പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ.സുധീർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വാർഡ് പ്രസിഡന്റ് സജി ചെറിയാൻ അദ്ധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജീ.രാമദാസ്, മണ്ഡലം സെക്രട്ടറി പി.ബി.മനോജ്, ബൂത്ത് പ്രസിഡന്റ് നൈനാൻ ജോർജ് എന്നിവർ പങ്കെടുത്തു.