മാവേലിക്കര : ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന തെക്കേക്കര പഞ്ചായത്തിൽ ചൂരലൂർ, പള്ളിയവട്ടം വാർഡുകളിലെ 100 വീടുകളിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പച്ചക്കറി, പലചരക്ക് കിറ്റുകൾ വിതരണം ചെയ്തു. നമസ്‍തേ പള്ളിയവട്ടം വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് തെക്കേക്കര തെക്ക് ഏരിയ കമ്മറ്റി ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തിയത്. ബി.ജെ.പി പ്രസിഡന്റ് സുധീഷ് ചങ്കൂർ, ജനറൽ സെക്രട്ടറി വിനീത് ചന്ദ്രൻ, സെക്രട്ടറി ഷോണിമ രാധാകൃഷ്ണൻ, മണ്ഡലം ഉപാധ്യക്ഷ അംബികാദേവി, വാർഡ് കൺവീനർ ഓമനക്കുട്ടൻ, കോ-കൺവീനർ സന്തോഷ് എന്നിവർ നേതൃത്വം നൽകി.