കറ്റാനം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഭരണിക്കാവ് പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം പരിമിതമാക്കി ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ ഓഫീസ് ജീവനക്കാർ, സ്റ്റിയറിംഗ് കമ്മി​റ്റി അംഗങ്ങൾ ഉൾപ്പടെ രോഗിയുമായി പ്രഥമ സമ്പർക്ക പട്ടി​കയി​ൽ വന്നിട്ടുള്ള എല്ലാവരുടെയും സ്രവം പരിശോധിച്ചുവെന്നും എല്ലാവരുടെ റിസൾട്ട് നെഗറ്റീവാണന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി.വാസുദേവൻ അറിയിച്ചു. ശേഷിക്കുന്നവരുടെ പരി​ശോധന അടുത്ത ദിവസം നടത്തു. അവരുടെ റിസൾട്ടുകൂടി വന്നതിന് ശേഷം ഓഫീസ് പൂർണതോതിൽ പ്രവർത്തിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ഓഫീസും പരിസരവും അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ കൈകൊണ്ടിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിനുള്ളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുംതന്നെ രോഗം സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ ആശങ്കയുടെ കാര്യമി​ല്ല. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടു മാത്രമായിരിക്കും ഓഫീസ് തുടർന്ന് പ്രവർത്തിക്കുകയെന്നും പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തിലെ 5, 13 വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി..