kuttamangalam-school

കുട്ടനാട്: ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടി കുട്ടമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടനാടിന്റെ അഭിമാനമായി. 173 പേർ എഴുതിയതിൽ മൂന്നു പേർക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചതുൾപ്പെടെ 122 പേർ ഉപരിപഠനത്തിന് യോഗ്യരായി. ഇതോടെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്‌കൂളുകളിലൊന്നായി കുട്ടമംഗലം ഹയർസെക്കൻഡറി സ്കൂൾ. ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിലും സ്കൂൾ മികച്ച വിജയം നേടി.

ഹയർസെക്കൻഡറി പരിക്ഷയിൽ മികച്ച വിജയം നേടിയ ജൂലി പി.കുര്യൻ, ഭാരതി ബിജി, അപർണ സജീവ്, ശാന്തികൃഷ്ണ, ഐശ്വര്യ അനിൽകുമാർ എന്നിവരെ ആദരിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എ.കെ. ഗോപിദാസ്, സെക്രട്ടറി കെ.ആർ. അജയഘോഷ്, പ്രിൻസിപ്പൽ ബി.ആർ. ബിന്ദു, ഹെഡ്മാസ്റ്റർ രഞ്ജിത്ത്, ഗോപി, പി.ടി.എ പ്രസിഡന്റ് ആർ.കിഷോർ, മാനേജിംഗ് കമ്മിറ്റിയംഗം കെ.എൻ. തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.

യോഗം കുട്ടമംഗലം 222-ാം നമ്പർ ശാഖയുടെ ആദ്യകാല പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി 1938ൽ സ്‌കൂൾ സ്ഥാപിതമാകുന്നത്. മികച്ച അദ്ധ്യയനത്തിലുടെ 1984ൽ പത്താംക്ലാസും 1998ൽ ഹയർസെക്കൻഡറിയും ആരംഭിച്ചെങ്കിലും സ്‌കൂളിന്റെ ശോച്യാവസ്ഥ ഒഴിഞ്ഞില്ല. ചെന്നൈ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഭൂമിക ട്രസ്റ്റാണ്, അവരുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് മൂന്ന് നിലകളിലുള്ള കെട്ടിടം നിർമ്മിച്ചു നൽകിയതെന്ന് മാനേജർ കെ.എ. പ്രമോദ് പറഞ്ഞു. ഹെഡ് മാസ്റ്റർ രഞ്ജിത്ത്, ഗോപി, പ്രിൻസിപ്പൽ ബി.ആർ. ബിന്ദു, പി.ടി.എ പ്രസിഡന്റ് ആർ. കിഷോർ എന്നിവർക്ക് പുറമെ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എ.കെ. ഗോപിദാസ്, സെക്രട്ടറി കെ.ആർ. അജയഘോഷ് എന്നിവരാണ് സ്കൂളിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നത്.