കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി നടത്തിവരുന്ന മോണ്ടിസോറി അദ്ധ്യാപന പരിശീലന കോഴ്‌സുകളുടെ ഈ വർഷത്തെ ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രായപരിധി ബാധകമല്ല. സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടി.ടി.സി (ഒരു വർഷം, യോഗ്യത: എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടി.ടി.സി. (ഒരു വർഷം, യോഗ്യത പ്ലസ്ടു), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടി.ടി.സി. (ഒരു വർഷം, യോഗ്യത: 2 വർഷ ടി.ടി.സി./2 വർഷ പി.പി.ടി.ടി.സി.), പോസ്റ്റ് ഗ്രാജ്യൂവേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടി.ടി.സി. (ഒരു വർഷം, യോഗ്യത ഏതെങ്കിലും ഡിഗ്രി) എന്നിവയാണ് കോഴ്‌സുകൾ. റഗുലർ, ഹോളിഡേ ബാച്ചുകളും വീട്ടിലിരുന്ന് പഠിക്കാവുന്ന ഡിസ്റ്റൻസ് ബാച്ചുമുണ്ട്. അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും. താലൂക്കുകളിലും പ്രധാന ടൗണുകളിലും പഠന കേന്ദ്രങ്ങളുണ്ട്. ഫോൺ: 98468 08283.