പൂച്ചാക്കൽ: പാണാവള്ളിയിൽ രണ്ടു പഞ്ചായത്തംഗങ്ങളടക്കം സി.പി.ഐയിൽ നിന്ന് രാജി വച്ച 13 പേർ ആർ.എസ്.പി.യിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.
സി.പി.ഐക്കാരൻ തന്നെയായ പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റിനെതിരെ പൂച്ചാക്കൽ ലോക്കൽ കമ്മറ്റി സെക്രട്ടറിയും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ.സുശീലൻമണ്ഡലം കമ്മറ്റിക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടികളൊന്നും എടുക്കാതെ പ്രസിഡന്റിനെ നേതൃത്വം സംരക്ഷിക്കുകയാണെന്നാരോപിച്ച് ജൂലായ് ഒന്നിന് സുശീലൻ പാർട്ടി അംഗത്വം രാജിവെച്ചു.
നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് പത്താം വാർഡ് അംഗവും മഹിളാസംഘം മണ്ഡലം കമ്മിറ്റി അംഗവുമായ വിജി ഉത്തമൻ , എ.ഐ.വൈ.എഫ് മേഖല വൈസ് പ്രസിഡന്റ് കെ.ഹരികുമാർ , ഖജാൻജി എൻ.കെ.നിസാർ എന്നിവരുൾപ്പെടെ 15 പേരാണ് രാജിവെച്ചത്.പാണാവള്ളി പഞ്ചായത്തിൽ പതിനെട്ടിൽ ആറ് അംഗങ്ങളാണ് സി.പി.ഐക്ക് ഉള്ളത്.