ചെന്നിത്തല: പഞ്ചായത്ത് തൃപ്പെരുന്തുറ 14-ാം വാർഡിൽ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച മിശ്രവിവാഹിതരായ യുവദമ്പതികളി​ൽ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായവരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ചെന്നിത്തല, മാന്നാർ, മാവേലിക്കര, തഴക്കര, പന്തളം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ യുവാവിന്റെയും യുവതിയുടെയും ബന്ധുക്കൾ, ജനപ്രതിനിധികൾ, ആരോഗ്യപരിപാലകർ, പൊലീസ്, റവന്യു, സയന്റിഫിക് വിരലടയാളം, ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ, ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെയുള്ളവരാണ് നിരീക്ഷണത്തിൽ പോയത്. പെയിന്റിംഗ് തൊഴിലാളിയായ പന്തളം കുരമ്പാല ഊനംകൂട്ട് വിളയിൽ ജിതിൻ (30), മാവേലിക്കര വെട്ടിയാർ തുളസീഭവനത്തിൽ ദേവിക ദാസ് (20) എന്നിവരെയാണ് കഴിഞ്ഞ ഏഴിന് ചാക്കോശേരിൽ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വണ്ടാനം മെഡിക്കൽ കോളേജിലേക്കുമാറ്റിയ മൃദേഹങ്ങളുടെ സ്രവ പരിശോധനയിൽ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.