ഹരിപ്പാട്: എൽ.ഡി.എഫ് ഭരിക്കുന്ന കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിനെതിരെ പരാതിയുമായി സി.പി.എമ്മുകാർ. പ്രസിഡന്റ് ജിമ്മി വി. കൈപ്പള്ളിക്കെതിരെ ആണ് നാല്‌ സി.പി.എം അംഗങ്ങൾ ലോക്കൽ കമ്മിറ്റിക്ക് പരാതി നൽകിയത്.ബി.ജെ.പിയെ സഹായിക്കുന്ന നിലപാടുകൾ പ്രസിഡന്റ് പലപ്പോഴും സ്വീകരിക്കുന്നു എന്നതാണ് ഇവരുടെ പ്രധാന ആരോപണം.