suji

കുമരകം : വേമ്പനാട്ട് കായലിൽ വള്ളം മുങ്ങി കാണാതായ മുഹമ്മ കണ്ണങ്കര തകിടിവെളിയിൽ സത്യൻ - സുധർമ്മ ദമ്പതികളുടെ മകൻ സുജിത്തിന്റെ (25) മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ കക്കാവാരൽ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം കരയ്ക്ക് എത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ പുത്തൻകായലിന് സമീപമാണ് നാലംഗസംഘം സഞ്ചരിച്ച വള്ളം മറിഞ്ഞത്. മൂന്നുപേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു.