ചേർത്തല: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ താലൂക്ക് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലായ കയർ തൊഴിലാളികൾക്കും ചെറുകിട ഉത്പ്പാദകർക്കും 5000 രൂപ വീതം ധനസഹായം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് കയർ ഗുഡ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിയന്ത്റണങ്ങൾ പാലിച്ച് കയർ ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.