വള്ളികുന്നം: സ്രവ പരിശോധനയ്ക്ക് ശേഷം ക്വാറന്റൈനിൽ കഴിയാതിരുന്നതിന് യുവാവിനെതിരെ വള്ളികുന്നം പൊലീസ് കേസെടുത്തു. കണ്ണനാകുഴി സ്വദേശിയായ 40കാരനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാൾ ഈ മാസം 11 ന് കൊവിഡ് ടെസ്റ്റിന്റെ ഭാഗമായുള്ള സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു.