ആലപ്പുഴ: പഠനം നടത്താതെ തീരദേശത്തു നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് കടലാക്രമണം രൂക്ഷമാക്കിയതെന്നും ഇതിന്റെയെല്ലാം ആഘാതം കുട്ടനാടൻ കാർഷികമേഖല ഏറ്റുവാങ്ങേണ്ടി വരുമെന്നും നെൽ-നാളികേരകർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.കുട്ടനാടും തീരപ്രദേശവും പരിസ്ഥിതി ആഘാതത്തിന്റെ മുഖത്താണ്. അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പട്ട് കൃഷി,ജലസേചനം വകുപ്പ് മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഇ--മെയിൽ അയച്ചതായി ബേബി പാറക്കാടൻ പറഞ്ഞു.