ആലപ്പുഴ: സമ്പർക്ക രോഗ വ്യാപനം തടയാൻ കർശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം. സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 15, 19, 21 വാർഡുകൾ കണ്ടെയിൻമെന്റ് സോണായി കളക്ടർ പ്രഖ്യാപിച്ചു. ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.
മത്സ്യബന്ധനം, വിപണനം നിരോധനം 29വരെ
ജില്ലയിലെ കടൽത്തീരത്തെ മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള നിരോധനം 29ന് രാത്രി 12 മണി വരെ നീട്ടിയതായി കളക്ടർ അറിയിച്ചു.