ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 15, 19, 21 വാർഡുകൾ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് കണ്ടൈന്‍മെന്റ് സോണിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 15, 19, 21 വാർഡുകളിൽ ഒരു കുടുംബത്തിൽ ഒന്നിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിക്കുകയും ഇവർ മറ്റ് ഒട്ടനവധി പേരുമായി സമ്പർക്കമുണ്ടാവുകയും ചെയ്തതിനാൽ കണ്ടൈൻമെന്റ് സോണാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ശുപാർശ ചെയ്തിരുന്നു.