ആകെ രോഗികൾ 86
കായംകുളം: ഇന്നലെ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്തെ രോഗ ബാധിതരുടെ ആകെ എണ്ണം 86 ആയി. കായംകുളം നഗരസഭയിൽ സൂപ്പർ സ്‌പ്രെഡിന് സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.
കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട സമ്പർക്കത്തിലൂടെ മൂന്ന് പേർക്കും ഗൾഫിൽ നിന്നും വന്ന് നിരീക്ഷണത്തിലുള്ള രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇനി എണ്ണൂറോളം ഫലങ്ങൾ വരാനുണ്ട്. കായംകുളം ടി.എ കൺവെൻഷൻ സെന്ററിൽ 200 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കിയിയിട്ടുണ്ട്.
....................................
നിയന്ത്രണങ്ങൾ, കരുതലുകൾ
പട്ടണത്തിൽ കൂടുതൽ മേഖലയിലേക്ക് രോഗം പടരുന്നു
ജൂലായ് 31 വരെ നഗരസഭാ പരിധിയിൽ മത്സ്യകച്ചവടം പൂർണമായി നിരോധിച്ചു
പച്ചക്കറി ലോറികൾ റെയിൽവേ ടെർമിനൽ ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്ത് പച്ചക്കറി ഇറക്കണം അവശ്യസാധനങ്ങൾ വില്ക്കു ന്ന സ്ഥാപനങ്ങൾക്ക് രാവിലെ 7മുതൽ ഉച്ചയ്ക്ക് 2 മണിവരെ സമയം നീട്ടി
സസ്യമാർക്കറ്റിൽ ചരക്കുവാഹനങ്ങൾക്ക് പ്രവേശനം പാസ് മുഖേന മാത്രം
...............................
കായംകുളംനഗരത്തിൽ സമൂഹവ്യാപന സാദ്ധ്യത നിലനില്ക്കുന്നു. കൂടുതൽ മേഖലയിലേക്ക് രോഗം പടരുന്നുണ്ട്. സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നു കൊണ്ടിരിക്കുന്നത്. രോഗബാധിതരുമായി ബന്ധപ്പെട്ട് കഴിയുന്നവർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചുദിവസത്തിനകം സാമ്പിൾ എടുത്തവരുടെയെല്ലാം ഫലം വരും. ഇതിന് ശേഷം മാത്രമേ പട്ടണത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തൂ.
നഗരസഭാ ചെയർമാൻ
....................................