കറ്റാനം: വിദ്യാർത്ഥികൾക്ക് ടെലിവിഷനും ഫോണും പഠനോപകരണങ്ങളും മാസ്കും സാനിട്ടൈസറും വിതരണം ചെയ്ത് യുവാക്കളുടെ കൂട്ടായ്മ. കട്ടച്ചിറ ശിവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് വിദ്യാ ജ്യോതി എന്ന പഠന സഹായ പദ്ധതി ആവിഷ്ക്കരിച്ചത്. ഉദ്ഘാടനം പഞ്ചായത്തംഗം എസ്.ജ്യോതികുമാർ നിർവഹിച്ചു. ക്ലബ് സെക്രട്ടറി ഷൈജു അദ്ധ്യക്ഷത വഹിച്ചു. വള്ളികുന്നം എസ്.ഐ.സതീശൻ, കെ.പി.മായ, സദാനന്ദൻ, വിനീത്, ബൈജു എന്നിവർ സംസാരിച്ചു. ഭരണിക്കാവ് പഞ്ചായത്തിലെ വീടുകളിൽ മാസ്കും സാനിട്ടൈസറും വിതരണം ചെയ്തു.