jh

ഹരിപ്പാട്: നാലുദിവസമായി കലിതുള്ളി നിന്ന കടൽ അല്പമൊന്നടങ്ങിയെങ്കിലും ആറാട്ടുപുഴ തീരത്ത് ആശങ്ക ഒഴിയുന്നില്ല. മിക്ക വീടുകളിലും ഇപ്പോഴും വെളളവും ചെളിയും കെട്ടിക്കിടക്കുകയാണ്.വെളളം കയറിയ വീടുകൾ താമസയോഗ്യമല്ലാതെയായി.

കടലിനോട് ചേർന്നുള്ള പല വീടുകൾക്കും ബലക്ഷയമുണ്ടായി. വട്ടച്ചാൽ, നല്ലാണിക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് കടൽക്ഷോഭം ഇപ്പോഴും ഭീഷണി ഉയർത്തുന്നത്. ഏത് നിമിഷവും കടലെടുക്കാവുന്ന നിലയിലാണ് നിരവധി വീടുകൾ. ഇവിടെ വലിയ ചാക്കുകളിൽ മണൽ നിറച്ച് കടൽകയറ്റത്തെ പ്രതിരോധിക്കാനുളള ശ്രമങ്ങൾ നാട്ടുകാർ നടത്തുന്നുണ്ട്. തീരദേശ ജനതയുടെ ദുരിതം മനസിലാക്കി തീര സംരക്ഷണത്തിനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആറാട്ടുപുഴ ബസ് സ്റ്റാൻഡിനും കള്ളിക്കാട് എ.കെ.ജി നഗറിനും ഇടയിലെ പ്രദേശത്ത് ഉൾപ്പെടെ കടൽഭിത്തി ദുർബലമാണ്. ഇവിടെ തീരപാതയും കടലും തൊട്ടുചേർന്നായതിനാൽ ഇതുവഴിയുളള യാത്ര സാഹസികവും ദുഷ്‌കരവുമാണ്. റോഡിന് കിഴക്കുവശം നൂറുകണക്കിന് വീടുകളുമുണ്ട്. തിരമാലകൾ ഈ വീടുകളിലേക്കാണ് അടിച്ചുകയറുന്നത്. . ഇവിടെ പുലിമുട്ടോടുകൂടിയ ശക്തമായ കടൽഭിത്തി നിർമിക്കണമെന്നത് വർഷങ്ങളായി നാട്ടുകാർ ഉന്നയിച്ചുവരുന്ന ആവശ്യമാണ്. തീരപാതയിലേക്ക് വലിയ തോതിൽ മണൽ അടിച്ചുകയറിയിട്ടുണ്ട്. ഇതിനാൽ ഇരുചക്ര വാഹന യാത്ര പോലും സാദ്ധ്യമല്ലാത്ത സ്ഥിതിയാണ്. നാട്ടുകാർ മുൻകൈയ്യെടുത്ത് ഇപ്പോൾ മണൽ നീക്കം ചെയ്യുന്നുണ്ട്.

'' ചാക്കുകളിൽ മണൽ നിറച്ച് കടൽ കയറ്റത്തെ പ്രതിരോധിക്കാനുളള ശ്രമ വിഫലമാണ്. ശക്തമായ കടൽ ഭിത്തിയും പുലിമുട്ടുകളും നിർമ്മിച്ചാൽ മാത്രമേ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ കഴിയു

- നാട്ടുകാർ