s

 ഡ്രൈവർ കാബിൻ തിരിച്ചില്ലെങ്കിൽ പിഴ

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾക്കായി മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ പാലിച്ച് പുത്തൻ രൂപത്തിൽ സവാരി നടത്തുകയാണ് ആട്ടോറിക്ഷകൾ. ഡ്രൈവർ കാബിനും യാത്രക്കാരുടെ സീറ്റിനുമിടയിലായി പ്ളാസ്റ്റിക് മറ സ്ഥാപിച്ചാണ് ഭൂരിപക്ഷം ആട്ടോകളുടെയും സവാരി.

യാത്രക്കാരുടെ പേരും വിലാസവും വാഹനത്തിൽ സൂക്ഷിക്കണമെന്ന പുതിയ നിർദ്ദേശം നടപ്പാക്കാൻ കുറച്ചു സമയം കൂടി അനുവദിച്ചിട്ടുണ്ട്. വാഹനത്തിൽ മറ സ്ഥാപിക്കാനുള്ള അവസാന തീയതി ഇന്നാണ്. ശേഷം പരിശോധനകൾ കർശനമാക്കും. യാത്രക്കാരുടെ വിവരങ്ങൾ എഴുതി സൂക്ഷിക്കാൻ ബുക്ക് വേണമെന്നില്ല. പേപ്പറിൽ എഴുതി സൂക്ഷിച്ചാലും മതിയാകും. സമ്പർക്കവ്യാപന സാഹചര്യമുണ്ടായാൽ വിവരങ്ങൾ ശേഖരിക്കാൻ ഉപകാരപ്പെടണമെന്നതാണ് പ്രധാന ഉദ്ദേശം. നഗരത്തിലെ പ്രധാന ആട്ടോ സ്റ്റാൻഡുകളിലെല്ലാം തൊഴിലാളികൾ തന്നെ സാനിട്ടൈസറും തെർമൽ സ്കാനറും സ്ഥാപിച്ചിട്ടുണ്ട്.

............................

വാഹനങ്ങളിൽ രജിസ്റ്റർ സൂക്ഷിക്കണമെന്ന നിർദ്ദേശം കഴിഞ്ഞ ദിവസമാണ് വന്നത്. യാത്രക്കാരുടെ വിവരങ്ങൾ ഡ്രൈവർമാർ നി‌ബന്ധമായും സൂക്ഷിക്കണം. ഷീൽഡ് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കുന്നു എന്നുറപ്പാക്കാൻ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും

മോട്ടോർ വാഹനവകുപ്പ് അധികൃതർ