ആലപ്പുഴ:ജില്ലയിൽ കടൽ ഭിത്തികളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും ഉടനടി നടത്തുന്നതിന് രണ്ട് കോടി രൂപ സർക്കാർ അനുവദിച്ചു. ജില്ലയിലെ കടലാക്രമണകെടുതി കൂടുതലായുള്ളിടങ്ങളിൽ പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ച് ജിയോബാഗും കല്ലുകളും ഉപയോഗിച്ച് കടൽ ഭിത്തി നിർമ്മിക്കാൻ ടെണ്ടർ നടപടികൾ സ്വീകരിക്കാൻ മേജർ ഇറിഗേഷൻ വകുപ്പിനെ കളക്ടർ ചുമതലപ്പെടുത്തി.