അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡോക്ടർമാർ ഉൾപ്പെടെ 10 ജീവനക്കാർ ക്വാറന്റെനിൽ പോകാൻ നിർദ്ദേശം.മുഹമ്മ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെ പതിനാലാം വാർഡിൽ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥിതിഗതികൾ വിലയിരുത്താൻ ആശുപത്രിയിൽ അടിയന്തിര യോഗം ചേർന്നു. ഇദ്ദേഹം കിടന്ന കട്ടിലിന്റെ സമീപത്തുണ്ടായിരുന്ന 7 രോഗികളെ നിരീക്ഷണ വാർഡിലേക്കു മാറ്റി. മറ്റു രോഗികളെ വേറെ വാർഡുകളിലേക്കും മാറ്റി. വാർഡ് അണുവിമുക്തമാക്കി.വാർഡ് അടച്ചിടേണ്ടെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം.