s

ആലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതിനാൽ ചികിത്സ മുടങ്ങുമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ നവാസ് കോയ മന്ത്രി ജി. സുധാകരന് കൊടുത്ത നിവേദനത്തെ തുടർന്ന് 400 കിടക്കകളോടെ കായംകുളം എൽമെക്സ് ആശുപത്രിയും 300 കിടക്കകളും 4 ആംബുലൻസുകളും ഐ.സി.യു ഡയാലിസ് സൗകര്യങ്ങളുമായി ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രിയും 28 കിടക്കകളോടെ മാവേലിക്കര ഗവ. ആശുപത്രിയും കൊവിഡ് ചികിത്സയ്ക്ക് ഒരുക്കിക്കൊണ്ട് കളക്ടർ ഉത്തരവായി.

നിലവിൽ എൽമെക്സിൻറ്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സെഞ്ച്വറി, മാവേലിക്കര ഗവ. ഹോസ്പിറ്റൽ എന്നിവയുടെ പ്രവർത്തനം നാളെ തുടങ്ങുമെന്ന് കളക്ടർ അറിയിച്ചു. മാവേലിക്കര താലൂക്കിലെ ഐ.ടി.ബി.പി ക്യാമ്പിൽ നിന്ന് 200 ഓളം പേരെ കൊവിഡ് സ്ഥിരീകരിച്ച് ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു കൊണ്ടുവന്നു. കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് നവാസ്കോയ ആവശ്യപ്പെട്ടു.