അമ്പലപ്പുഴ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. കണ്ടെയിൻമെന്റ് സോണുകളിൽ നിന്നെത്തുന്ന പുരുഷൻമാരെയും സ്ത്രീകളെയും പ്രത്യേക വാർഡുകളിൽ പ്രവേശിപ്പിക്കും.ഇവരുടെ സ്രവ പരിശോധന നടത്തി തുടർ നടപടികൾ വേഗത്തിലാക്കും. ആശുപത്രിയിലെ സന്ദർശന നിരോധനം കർശനമായി തുടരും.ഒ.പി സമയ ക്രമം രാവിലെ 8 മുതൽ 11 വരെയാക്കും. അത്യാവശ്യ രോഗികൾ മാത്രം ആശുപത്രിയിൽ വരാൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗികളുടെ കൂടെ കുട്ടികളെയോ പ്രായമായവരെയോ കൊണ്ടുവരരുത്. അത്യാഹിത വിഭാഗത്തിലും കർശന നിയന്ത്രണം തുടരുമെന്ന് സൂപ്രണ്ട് ഡോ.ആർ.വി.രാം ലാൽ അറിയിച്ചു.