ഹരിപ്പാട്: മണ്ഡലത്തിലെ ആയുർവേദ ഡിസ്‌പെൻസറികൾക്ക് മാന്വൽ ഹാൻഡ് സാനിട്ടൈസർ ഡിസ്‌പെൻസറുകൾ ലഭ്യമാക്കാൻ ഫണ്ട് അനുവദിച്ചു. എം.എൽ.എ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഹരിപ്പാട് മണ്ഡലത്തിലെ 10 ഗവ. ആയുർവേദ ഡിസ്‌പെൻസറികൾക്കും ചേപ്പാടുള്ള ഗവ. ആയുർവേദ ആശുപത്രിക്കും മാന്വലായി പ്രവർത്തിക്കുന്ന ഹാൻഡ് സാനിട്ടൈസർ ഡി​സ്‌പെൻസറും ഇൻഫ്രാറെഡ് തെർമോമീറ്ററുകളും വിതരണം ചെയ്യാൻ കളക്ടർക്ക് കത്ത് നൽകിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഹരിപ്പാട് മണ്ഡലത്തിൽ നടന്നുവരുന്ന കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മുൻനിർത്തി ഉപകരണങ്ങൾ അതിവേഗം ലഭ്യമാക്കാൻ ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല പറഞ്ഞു.