ഹരിപ്പാട്: മണ്ഡലത്തിലെ കരുവാറ്റ പഞ്ചായത്ത് വാർഡ് 15 ലെ കൽപകവാടി ജംഗ്ഷൻ - കൊക്കോത്ത് റോഡിന്റെ (റീച്ച് 2) നിർമ്മാണത്തിനായി നിയോജമണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്നും 25.93 ലക്ഷം രൂപ അനുവദിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഭരണാനുമതി ഉത്തരവ് അടിയന്തിരമായി നൽകാൻ ജില്ലാകളക്ടർക്ക് നിർദേശം നൽകിയതായും രമേശ് ചെന്നിത്തല പറഞ്ഞു.