കൊവിഡ് ബാരിക്കേഡ്... ആലപ്പുഴ വഴിച്ചേരി മാർക്കറ്റ് റോഡിലേക്ക് വലിയ വാഹനങ്ങൾ കയറാതിരിക്കാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡ്. അന്യസംസ്ഥാന ലോറികൾ പരിശോധനകളൊന്നുമില്ലാതെ മാർക്കറ്റിൽ പ്രവേശിക്കുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാവിലെ ഇവിടെ പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം പേർ ഉപരോധം നടത്തിയിരുന്നു