മാന്നാർ: ജില്ലാ പഞ്ചായത്തിൽ നിന്ന് മാന്നാർ നാഷണൽ ഗ്രന്ഥശാലയ്ക് അനുവദിച്ച പ്രൊജക്ടർ ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോജി ചെറിയാൻ ഗ്രന്ഥശാല സെക്രട്ടറി വി.വി രാമചന്ദ്രൻ നായർക്ക് കൈമാറി. വത്സലാ ബാലകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. വായന പക്ഷാചരണത്തിൽ നടത്തിയ കുറിപ്പ് എഴുത്ത് മൽസരത്തിൽ വിജയികളായവർക്ക് സമ്മാനം ന്നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.ഷാജ് ലാൽ പി.എൻ ശെൽവരാജൻ, എൽ.പി സത്യപ്രകാശ്, ഗോപിക എം. പിള്ള, ഗണേഷ് കുമാർ, മാധവൻ കലാഭവൻ എന്നിവർ സംസാരി​ച്ചു.