പൂച്ചാക്കൽ: സി.പി.ഐക്കാരനായ പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയും പാണാവള്ളി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ പി.കെ.സുശീലൻ പാർട്ടി അംഗത്വത്തിൽ നിന്നും രാജിവെച്ച പ്രസിഡന്റ് തൽസ്ഥാനം രാജിവെക്കാൻ തയ്യാറാകണമെന്ന് കോൺഗ്രസ് പാണാവള്ളി പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.എസ്.രാജേഷ് ആവശ്യപ്പെട്ടു. സി.പി.ഐ പഞ്ചായത്തംഗം ഉൾപ്പടെയുള്ളവർ പ്രസിഡന്റിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത് ഗൗരവമായി കാണണം. പഞ്ചായത്ത് ഭരണസമിതിയുടെ മുഴുവൻ ഇടപാടുകളും വിജിലൻസ് അന്വേഷണത്തിന് വിടാൻ തയ്യാറാകണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു.