വള്ളികുന്നം: യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച പാലിയേറ്റീവ് കെയർ സംവിധാനം നിലവിലെ പഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളികുന്നത്തെ വീടുകളിൽ പ്രതിഷേധനിൽപ്പ് സമരം നടത്തി. യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മീനുസജീവ് ഉദ്ഘാടനം ചെയ്തു. ലിബിൻഷാ, വിഷ്ണു മംഗലശേരി, സുബിൻ മണക്കാട്,തൻസീർബദർ,പേരൂർവിഷ്ണു, ഉത്തരാ ഉത്തമൻ, ഉണ്ണിമായ തുടങ്ങിയവർ നേതൃത്വം നൽകി.