മാന്നാർ: രക്തദാനത്തിനായി ഡി.വൈ.എഫ്.ഐ മാന്നാർ ബ്ലോക്ക് കമ്മിറ്റി. മേഖലയിലെ അഞ്ചു പഞ്ചായത്തുകളിലെ എട്ട് മേഖലയിലും രക്തദാനസേനയുടെ പ്രവർത്തനം സജീവമാണെന്നും ആവശ്യക്കാർ ഏത് സമയത്ത് വിളിച്ചാലും രക്തം ദാനം ചെയ്യുവാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തയ്യാറാണെന്നും ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ശ്രീനാഥ് ഗോപി, സെക്രട്ടറി പി.എ അൻവർ എന്നിവർ പറഞ്ഞു. രക്തം ആവശ്യമുള്ളവർ ഡി.വൈ.എഫ്.ഐ ഹെൽപ്പ് ലൈൻ നമ്പരുമായി ബന്ധപ്പെടണം. ഫോൺ. 75105209 0, 9495 017259,9496331330, 9544021212, 9605868833, 9562817746.