ചാരുംമൂട്: നൂറനാട് ഐ.ടി.ബി.പിയിലെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ക്യാമ്പിലെ 20 ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സ്രവ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചവയിൽ ചില ഉദ്യോഗസ്ഥരുടെ റിസൾട്ടാണ് വന്നത്. ഇതോടെ ക്യാമ്പിലെ ആകെ രോഗ ബാധിതരുടെ എണ്ണം 163 ആയി. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രികളിലേക്ക് മാറ്റി. താമരക്കുളം, നൂറനാട്,പാലമേൽ ഗ്രാമപഞ്ചായത്തുകളിലായി ഐ.ടി​.ബി.പി ഉദ്യോഗസ്ഥരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരടക്കം 143 പേരുടെ സ്രവ സാമ്പിൾ ചൊവ്വാഴ്ച്ച പരിശോധനയ്ക്കായി അയച്ചിരുന്നു.