ചാരുംമൂട്: ചിക്കൻ സെന്ററിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന മിനിബാറിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ നടത്തിപ്പുകാരിയായ സ്ത്രീയെ പിടികൂടി.
നൂറനാട് ആദിക്കാട്ട് കുളങ്ങര ഭാഗത്ത് മുറിയിൽ പൂവത്തോട്ടിൽ കിഴക്കതിൽ രാധയാണ് (55) പിടിയിലായത്.
ഇവരുടെ വീട്ടിൽ മദ്യം കഴിച്ച് കൊണ്ടിരുന്ന വാഴക്കുന്നിൽ രഘു , സൗരയ്യത്ത് വടക്കതിൽ സലിം എന്നിവരെയും അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ഇവരുടെ വീടും പരിസരവും മാസങ്ങളായി എക്സൈസ് ഷാഡോ സംഘം രഹസ്യ നിരീക്ഷണം നടത്തി വരുകയായിരുന്നു. ഉദ്യോഗസ്ഥർ റെയ്ഡിന് എത്തുന്നത് മുൻകൂട്ടി അറിഞ്ഞ് ഉടൻ തന്നെ മദ്യം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിനാൽ പലപ്പോഴും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. രാധ, രഘു, സലിം എന്നിവർക്കെതിരെ കേസെടുത്തു.
എക്സൈസ് ഇൻസ്പക്ടർ ഇ ആർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ഇ.ആർ ഗിരീഷ് കുമാർ , പ്രിവന്റീവ് ഓഫീസർമാരായ സദാനന്ദൻ ,
ജി. സന്തോഷ് കുമാർ, സി.ഇ.ഒ മാരായ രാജീവ്, അശോകൻ, വരുൺ ദേവ് , രാകേഷ് കൃഷ്ണൻ താജുദീൻ , വിജയലക്ഷ്മി, സന്ദീപ്കുമാർ എന്നിവർ പങ്കെടുത്തു.