ചേർത്തല:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചേർത്തല പൊലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് നേരിട്ടുള്ള സേവനങ്ങൾക്ക് നിയന്ത്റണം ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പരാതികൾ,പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ജി.ഡി എൻട്രി എന്നിവയ്ക്കുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ല. എസ്.ഐ 9497980291, പി.ആർ.ഒ 9495148163 എന്നിവരുടെ വാട്ട്‌സാപ്പ് നമ്പറുകൾ വഴി പരാതികൾ നൽകാമെന്നും സി.ഐ പി.ശ്രീകുമാർ അറിയിച്ചു.