ചേർത്തല:ലോക്ക് ഡൗൺ നിയന്ത്റണം കർശനമാക്കി പൊലീസ്. നിയമം ലംഘിച്ചതിന് 54 കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്‌ക് ധരിക്കാത്താതെ നിരത്തിൽ ഇറങ്ങിയവർക്കെതിരെ 16 കേസുകൾ രജിസ്റ്റർ ചെയ്തു. 34 പേരിൽ നിന്ന് പിഴ ഈടാക്കി.നാല് വാഹന ഉടമകൾക്കെതിരെ കേസെടുത്തു.വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്റിക്കാൻ കട ഉടമകളുടെ ഫോൺ നമ്പറിൽ ഓർഡർ നൽകിയ ശേഷം കടയിൽ നിന്ന് അറിയിക്കുന്നതനുസരിച്ച് സാധനങ്ങൾ വാങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ സ്ഥാപന ഉടമകൾക്ക് നിർദ്ദേശം നൽകി.