ചേർത്തല:കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും മാദ്ധ്യമ പ്രവർത്തകർക്കും ഒണിയൻ ഫുഡ് മാളിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ നൽകി.പൊലീസ് സ്റ്റേഷനിൽ സി.ഐ.പി. ശ്രീകുമാർ ഏറ്റുവാങ്ങി.മാനേജിംഗ് ഡയറക്ടർ വി.വൈ.അൻസാരി,എം.എസ്.സിജു,ബാബു മൂർത്തി,കെ.എം.നവാസ്, കെ.വി സുജീഷ്, എം.എ.സവാദ്,ടി.പ്രസാദ് എന്നിവർ പങ്കെടുത്തു.